മുംബൈ: ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് 5.30 ന് മുംബൈ ആസാദ് മൈതാനിയില്‍ വെച്ചാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുക.
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഫഡ്നാവിസിനെ ഇന്നലെ നടന്ന ബിജെപി നിയമസഭാകക്ഷിയോഗം ഏകകണ്ഠമായാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. അതേസമയം, ഇന്ന് എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും.
ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഷിന്‍ഡെയും മഹായുതി സര്‍ക്കാരില്‍ വേണമെന്നാണ് ഫഡ്നാവിസ് ആവശ്യപ്പെടുന്നത്.
ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് ശിവസേന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് ഏക്നാഥ് ഷിന്‍ഡെ ഇന്നലെ വ്യക്തമാക്കിയിരുന്നു.