പുഷ്പ 2 റിലീസിനിടെ തിയ്യേറ്ററില്‍ തിക്കും തിരക്കും, 39കാരി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

pushpa 2| bignewslive

ഹൈദരാബാദ്: തെലുങ്ക് താരം അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന പുഷ്പ 2 സിനിമയുടെ റിലീസിനിടെ തിയ്യേറ്ററില്‍ തിക്കും തിരക്കും. ഒരു സ്ത്രീ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. ഹൈദരാബാദ് സ്വദേശിയായ രേവതി എന്ന സ്ത്രീയാണ് മരിച്ചത്. മുപ്പത്തിയൊമ്പത് വയസ്സായിരുന്നു.

ഒരു കുട്ടിയടക്കം രണ്ട് പേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ചിത്രത്തിന്റെ ഷോ കാണാന്‍ നായകനായ അല്ലു അര്‍ജുന്‍ തിയ്യേറ്ററില്‍ എത്തുമെന്നു വിവരം ലഭിച്ചതോടെ തിയേറ്റര്‍ പരിസരത്തേക്ക് ജനക്കൂട്ടം ഒഴുകിയെത്തുകയായിരുന്നു.

തുടര്‍ന്ന് ആളുകള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. അതിനിടയില്‍പ്പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേര്‍ ബോധംകെട്ടു വീണു. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.

Exit mobile version