ദിസ്പുര്‍: അസമില്‍ ബീഫ് നിരോധിക്കാന്‍ തീരുമാനിച്ച് സംസ്ഥാന മന്ത്രിസഭ. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഉള്‍പ്പെടെ പൊതു ഇടങ്ങളില്‍ ബീഫ് വിളമ്പുന്നത് നിരോധിക്കാന്‍ നിയമം ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
2021ലെ ഗോവധ നിരോധന നിയമം അനുസരിച്ച് ഹിന്ദുക്കളും ജൈനരും തിങ്ങി പാര്‍ക്കുന്ന മേഖലയില്‍ പശുക്കളെ കൊല്ലുന്നതും ഇറച്ചി വില്‍ക്കുന്ന തടഞ്ഞിട്ടുണ്ട്. ഇതിനുപുറമെ, ക്ഷേത്രങ്ങള്‍ക്കും സത്രകള്‍ക്കും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലും ഈ നിരോധനം നടപ്പാക്കിയിരുന്നു.
അസം കോണ്‍ഗ്രസിനെ ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാന്‍ വെല്ലുവിളിക്കുന്നുവെന്നും അല്ലെങ്കില്‍ പാകിസ്ഥാനില്‍ പോയി സ്ഥിരതാമസമാക്കണമെന്നും മന്ത്രി പിജൂഷ് ഹസാരിക പറഞ്ഞു.
സംസ്ഥാനത്ത് കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്‍കിയാല്‍ ബീഫ് നിരോധിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഹിന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ബിജെപി സാമഗുരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി മണ്ഡലത്തില്‍ ബീഫ് വിതരണം ചെയ്തുവെന്ന കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Discussion about this post