തമിഴ്‌നാട്ടിലെ പ്രളയബാധിത കുടുംബങ്ങൾക്ക് സഹായവുമായി വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. മുന്നൂറോളം കുടുംബങ്ങൾക്കാണ് വിജയ് പ്രളയ സഹായം നൽകിയത്.

ചെന്നൈ പണയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ സഹായം കൈമാറിയത്. ചെന്നൈയിലും പരിസര പ്രദേശത്തും ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്ന് കനത്ത മഴയാണ് പെയ്തത്. മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഇന്നലെ രാത്രി 11 മണിയോടെ പുതുച്ചേരിക്ക് സമീപം വടക്കുകിഴക്ക് പുദുവായ് തീരം കടന്നു.

Exit mobile version