ലഖ്‌നൗ: ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച മൂവര്‍ സംഘം കനാലില്‍ വീണു. റോഡിന്റെ ഒലിച്ചുപോയ ഭാഗത്തിലൂടെ സഞ്ചരിച്ചതാണ് വാഹനം കനാലില്‍ പതിച്ചത്. ഉത്തര്‍പ്രദേശിലെ ബറേലി-പിലിഭിത് സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.
ദിവ്യാന്‍ഷു സിംഗ് എന്നയാളും മറ്റ് രണ്ട് പേരുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മൂന്ന് പേരെയും പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്താനായി. ക്രെയിന്‍ ഉപയോഗിച്ചാണ് വാഹനം കനാലില്‍ നിന്ന് പുറത്തെടുത്തത്. ആര്‍ക്കും കാര്യമായ പരിക്കില്ല. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് പിലിബിത്തിലേക്കുള്ള യാത്രയിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.