ബെംഗളൂരു: നഴ്‌സിന്റെ വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ പിടികൂടി പോലീസ്. നഴ്‌സിന്റെ വേഷത്തിലെത്തിയ യുവതികളാണ് കുഞ്ഞിനെ എടുത്ത് കൊണ്ടുപോയത്. സംഭവം നടന്ന് 24 മണിക്കൂറിനകം കുഞ്ഞിനെ പോലീസ് കണ്ടെടുത്തു.
കര്‍ണാടകയിലെ കലബുര്‍ഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് കുഞ്ഞിനെ കണ്ടെത്താന്‍ നിര്‍ണായകമായെന്ന് പോലീസ് പറയുന്നു. നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍പ്പെട്ട മൂന്ന് സ്ത്രീകളെയും പോലീസ് പിടികൂടിയിട്ടുണ്ട്. പിടിയിലായവര്‍ മനുഷ്യ കടത്ത് മാഫിയയുടെ ഭാഗമെന്ന സംശയത്തിലാണ് പോലീസ്.