തീവ്രന്യൂന മര്‍ദ്ദം; തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ, വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

ചെന്നൈ: തമിഴ്‌നാട്ടില്‍ മഴ കനക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂന മര്‍ദ്ദത്തിന്റെ സ്വാധീനമാണ് തമിഴ്‌നാട്ടില്‍ മഴയ്ക്ക കാരണം. കടലൂര്‍, മയിലാടുത്തുറൈ ജില്ലകളില്‍ റെഡ് അലര്‍ട്ടും പത്തിലേറെ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കല്‍പെട്ട്, തിരുവള്ളൂര്‍ അടക്കം ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഈ ആഴ്ച അവസാനം വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

ചെന്നൈയില്‍ രാത്രി മഴ കാരണം രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം, ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് വിലയിരുത്തി.

Exit mobile version