കോയമ്പത്തൂര്‍: 25കാരിയെ പ്രണയിച്ച് വഞ്ചിച്ച 28കാരനെ പട്ടാപ്പകല്‍ കുത്തികൊലപ്പെടുത്തി പിതാവും സഹോദരനും. പ്രണയബന്ധം തകര്‍ന്നതിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ കാമുകനായിരുന്ന 27കാരനെ പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും ചേര്‍ന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
നീലഗിരി ജില്ലയിലെ പന്തല്ലൂര്‍ സ്വദേശിയായ തമിഴ്‌സെല്‍വനെയാണ് തിങ്കളാഴ്ച പട്ടാപ്പകല്‍ കുത്തിക്കൊന്നത്. പന്തല്ലൂര്‍ സ്വദേശിയായ മഹാലിംഗത്തിന്റെ മകനാണ് കൊല്ലപ്പെട്ട 27കാരന്‍. കോയമ്പത്തൂരിലെ തുടിയലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡ്രൈവറായി ജോലി ചെയ്തിരുന്ന യുവാവാണ് കൊല്ലപ്പെട്ടത്.
അമ്മ വീടിനടുത്തായിരുന്നു യുവാവ് പ്രണയിച്ചിരുന്ന 25കാരിയായ ആനന്ദിയുടെ വീട്. 45കാരനായ മലൈകണിയുടെ മകളാണ് ആനന്ദി. മൂന്ന് വര്‍ഷത്തിലേറെ ആനന്ദിയുമായി പ്രണയ ബന്ധം മുന്നോട്ട് പോവുന്നതിനിടയില്‍ യുവാവ് മറ്റൊരു യുവതിയുമായി പ്രണയത്തിലായി. ഇതോടെ ആനന്ദിയുമായുള്ള വിവാഹം യുവതി നീട്ടിക്കൊണ്ട് പോവുകയായിരുന്നു. യുവാവ് വിവാഹത്തില്‍ നിന്ന് പിന്തിരിയുകയാണെന്ന് വ്യക്തമായതിന് പിന്നാലെ യുവതി രണ്ട് മാസത്തിന് പിന്നാലെ ജീവനൊടുക്കി.
ആനന്ദിയുടെ മരണത്തിന് പകരം വീട്ടാനുള്ള ശ്രമത്തിലാണ് തിങ്കളാഴ്ച പട്ടാപ്പകല്‍ കൊലപാതകം നടന്നത്. മലൈകണിയും മകന്‍ രാജ്‌റാം എന്നിവര്‍ ചേര്‍ന്ന് തമിഴ്‌സെല്‍വന്‍ ജോലി ചെയ്തിരുന്ന ആശുപത്രി സ്ഥലത്തെ ഒഴിഞ്ഞ ഇടത്തേക്ക് വിളിച്ച് വരുത്തിയാണ് കൊലപാതകം നടത്തിയത്. ഇവര്‍ക്കിടയില്‍ വാക്കേറ്റമുണ്ടാവുകയും അച്ഛനും മകനും തമിഴ്‌സെല്‍വനെ ആക്രമിക്കുകയും ആയിരുന്നു. നെഞ്ചിലും വയറിലുമാണ് യുവാവിന് കുത്തേറ്റത്.