കര്‍ണാടക: കല്‍ബുര്‍ഗിയില്‍ ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി. നഴ്സുമാരെന്ന വ്യാജേന എത്തിയ സ്ത്രീകളാണ് കുട്ടിയെ തട്ടികൊണ്ടു പോയത്.
സംഭവം കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലാണ്. കുഞ്ഞിന്റെ രക്തം പരിശോധിക്കാന്‍ എന്ന് പറഞ്ഞാണ് കുഞ്ഞിനെ ഇവര്‍ എടുത്തുകൊണ്ട് പോയത്. സിസിടിവിയിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.
Discussion about this post