ബംഗളൂരു: ഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ സ്റ്റോര്‍ ഉടമയെയും മാനേജരെയും പോലീസ് അറസ്റ്റ് ചെയ്തു. 26കാരിയായ അക്കൗണ്ടന്റ് വെന്തുമരിച്ചതിന് പിന്നാലെയാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് കടയില്‍ തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
കടയുടെ ഉടമയും യശ്വന്ത്പൂര്‍ സ്വദേശിയുമായ പുനീത് ഗൗഡ (36), രാജാജിനഗര്‍ സ്വദേശിയും സ്റ്റോര്‍ മാനേജരുമായ യുവരാജ (37) എന്നിവരെയാണ് രാജാജിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രിയയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാരതീയ ന്യായ് സന്‍ഹിതയുടെ സെക്ഷന്‍ 106 (അശ്രദ്ധമായ പ്രവൃത്തിയിലൂടെ ഏതെങ്കിലും വ്യക്തിയുടെ മരണം) പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കി ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
Discussion about this post