ജോര്‍ജ്ടൗണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിച്ച് ഗയാന. തലസ്ഥാനമായ ജോര്‍ജ്ടൗണില്‍ വെച്ച് പ്രസിഡന്റ് ഡോ. ഇര്‍ഫാന്‍ അലിയാണ് പുരസ്‌കാരം മോഡിക്ക് സമ്മാനിച്ചത്. ഈ ബഹുമതി തനിക്ക് മാത്രമുള്ളതല്ലെന്നും 140 കോടി ഇന്ത്യക്കാര്‍ക്ക് കൂടി ലഭിക്കുന്ന അംഗീകാരമാണെന്നും മോഡി പറഞ്ഞു.
ജോര്‍ജ്ടൗണിലെ സ്റ്റേറ്റ് ഹൗസില്‍ വെച്ചാണ് ഗയാനയുടെ പരമോന്നത ദേശീയ പുരസ്‌കാരമായ ‘ദ ഓര്‍ഡര്‍ ഓഫ് എക്‌സലന്‍സ്’ മോഡിക്ക് സമ്മാനിച്ചത്. വരും കാലത്ത് ഇന്ത്യയും ഗയാനയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി വളരുമെന്ന് പ്രധാനമന്ത്രി പരസ്‌കാരം സ്വീകരിച്ച ശേഷം പ്രത്യാശ പ്രകടിപ്പിച്ചു.
അഞ്ച് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി ഗയാനയിലെത്തിയത്. 56 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. പ്രസിഡന്റ് മുഹമ്മദ് ഇര്‍ഫാന്‍ അലിയുടെ ക്ഷണപ്രകാരം എത്തിയ മോഡിയെ സ്വീകരിക്കാന്‍ പ്രസിഡറും പ്രധാനമന്ത്രി മാര്‍ക്ക് ആന്റലി ഫിലിപ്‌സിനുമൊപ്പം ഒരു ഒരു ഡസനിലധികം ക്യാബിനറ്റ് മന്ത്രിമാരും വിമാനത്താവളത്തില്‍ നേരിട്ടെത്തിയിരുന്നു.