ചെന്നൈ: തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്. ബീര്‍ മുഹമ്മദ് (30) ഷെയ്ഖ് മുഹമ്മദ് (27) എന്നിവരാണ് അറസ്റ്റിലായത്. തെങ്കാശി സര്‍ക്കാര്‍ ആശുപത്രിയില്‍ ആണ് സംഭവം.
ചെങ്കോട്ട സ്വദേശികളായ രണ്ട് പേരെത്തി ജീവനക്കാരെ പറ്റിക്കുകയായിരുന്നു. കൈയില്‍ സ്ലിംഗ് ഇട്ടു ആശുപത്രിയില്‍ എത്തിയ ഇവര്‍, ജീവനക്കാരോട് തിയേറ്ററിലേക്കുള്ള വഴി ചോദിക്കുന്നത് വിഡിയോയില്‍ കാണാം.
ഓപ്പറേഷന് തിയേറ്റര്‍ ആണെന്ന് കരുതി ഇയാള്‍ വഴി കാണിക്കുമ്പോള്‍, അമരന് ആണോ വേട്ടയാന്‍ ആണോ തിയേറ്ററില്‍ ഉണ്ടാവുക എന്നു ചോദിച്ചു പരിഹസിക്കുന്നതാണ് വീഡിയോ. വീഡിയോ അപ്ലോഡ് ചെയ്തതിനു പിന്നാലെ പോലീസ് കേസെടുത്തു.
സര്‍ക്കാര്‍ ആശുപത്രിയില്‍ അതിക്രമിച്ചു കയറുക, രോഗികള്‍ക്ക് ശല്യം ഉണ്ടാക്കുക, ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
Discussion about this post