‘മഹാരാഷ്ട്ര ഇങ്ങെടുക്കണം’, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിക്ക് ആവേശം പകര്‍ന്ന് സുരേഷ് ഗോപി

suresh gopi|bignewslive

മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി നരേന്ദ്ര മേത്തയുടെ പ്രചാരണ പരിപാടികളില്‍ സജീവമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്നും ഉറപ്പായും ബിജെപി വിജയിക്കുമെന്നും സുരേഷ് ഗോപി പ്രചാരണ യോഗത്തിലെ പ്രസംഗത്തിനിടെ പറഞ്ഞു. മീര ഭയന്താര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് നരേന്ദ്ര മേത്ത.

കേരള സെല്ലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ നേതാക്കളായ ഉത്തം കുമാര്‍, മധു നായര്‍, മുഹമ്മദ് സിദ്ദിഖി തുടങ്ങിയവര്‍ പ്രസംഗിച്ചു. അതേസമയം, വസാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സ്നേഹ ദുബെയുടെ പ്രചാരണ യോഗത്തിലും സുരേഷ് ഗോപി പ്രസംഗിച്ചു.

നവംബര്‍ 20നാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് നടക്കുന്നത്. ആഴ്ചകളോളം നീണ്ട ആവേശ പ്രചാരണങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് ഇന്ന് കലാശക്കൊട്ടാണ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബര്‍ 20ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version