റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു, ദാരുണം

മംഗളൂരു: മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. മൈസൂര്‍ സ്വദേശികളായ എംഡി നിഷിത (21), എസ് പാര്‍വതി (20), എന്‍ കീര്‍ത്തന (21) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. നീന്തല്‍ കുളത്തിലിറങ്ങിയപ്പോള്‍ യുവതികള്‍ അപകടത്തില്‍ പെടുകയായിരുന്നു. മൂന്ന് പേരും ഇന്നലെ രാവിലെയാണ് മുറിയെടുത്തത്.

നീന്തല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ആദ്യം അപകടത്തില്‍ പെട്ടു. വിദ്യാര്‍ത്ഥിനിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റു രണ്ടു പേരും മരിച്ചത്. നീന്തല്‍ക്കുളത്തിന്റെ ഒരു വശം ആറടി താഴ്ചയുള്ളതായിരുന്നു. സംഭവത്തില്‍ ഉല്ലല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Exit mobile version