ചെന്നൈ: ശിവകാര്ത്തികേയന് ചിത്രം ‘അമരന്’ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു. തിരുനെല്‍വേലിയിലാണ് സംഭവം.
അലങ്കാര്‍ തിയേറ്ററില്‍ പുലര്‍ച്ചെ ആണ് സംഭവം. അതേസമയം, ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. ബൈക്കിലെത്തിയ 2 പേരാണ് മൂന്ന് കുപ്പി പെട്രോള്‍ ബോംബ് തിയ്യേറ്ററിലേക്ക് എറിഞ്ഞത്.
അതേസമയം, അമരന്റെ പ്രദര്‍ശനത്തിനെതിരെ കഴിഞ്ഞദിവസം ഇവിടെ എസ്ഡിപിഐ പ്രതിഷേധിച്ചിരുന്നു. നിലവില്‍ തിയ്യേറ്ററുകളില്‍ ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ് ചിത്രം.
ശിവകാര്‍ത്തികേയനും സായി പല്ലവിയും തകര്‍ത്തഭിനയിച്ച ചിത്രത്തിന്റെ ആഗോള കളക്ഷന്‍ അമ്പരപ്പിക്കുന്നതാണ്. വെറും 14 ദിവസങ്ങളില്‍ 280 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്.
Discussion about this post