ബെംഗളൂരു: മദ്യവ്യാപാരികളുടെ ആവശ്യങ്ങളോടുള്ള സര്‍ക്കാര്‍ അവഗണനയെ തുടര്‍ന്ന് കര്‍ണാടകയില്‍ നവംബര്‍ 20ന് മദ്യവില്പന ഉണ്ടാകില്ലെന്ന് ഫെഡറേഷന് ഓഫ് വൈന്‍ മര്‍ച്ചന്റ് അസോസിയേഷന്‍സ് അറിയിച്ചു.
നവംബര്‍ 20ന് മദ്യഷോപ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതായും സമരം കാരണം ഖജനാവിന് 120 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും ഫെഡറേഷന് ഓഫ് വൈന്‍ മര്‍ച്ചന്റ് അസോസിയേഷന്‍സ് ജനറല്‍ സെക്രട്ടറി ബി. ഗോവിന്ദരാജ ഹെഗ്ഡെ പറഞ്ഞു. ഫ്രീഡം പാര്‍ക്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എക്സൈസ് ഉദ്യോഗസ്ഥരുടെ കൈക്കൂലി കാരണം മദ്യവില്‍പ്പനക്കാര്‍ക്ക് മടുത്തു. ഉദ്യോഗസ്ഥരുടെ കൈക്കൂലി മൂലം സംസ്ഥാനത്ത് വ്യാജമദ്യ വില്‍പ്പനയും വര്‍ധിച്ചു. എക്സൈസ് വകുപ്പിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുഖ്യമന്ത്രി സിദ്ധരാമയ്യ, എക്സൈസ്, പോലീസ് വകുപ്പുകളുടെ യോഗം വിളിക്കണമെന്നും ഹെഗ്ഡെ പറഞ്ഞു.