ന്യൂഡല്‍ഹി: സുപ്രീം കോടതി ജസ്റ്റിസ് എകെ സിക്രിയെ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയേറ്റ് ആര്‍ബിട്രല്‍ ട്രിബ്യൂണിലേക്ക് നാമനിര്‍ദേശം ചെയ്ത് കേന്ദ്രസര്‍ക്കാര്‍.
എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കോമണ്‍വെല്‍ത്ത് ട്രൈബ്യൂണല്‍ പ്രസിഡന്റ് പദവി ഏറ്റെടുക്കാനില്ലെന്ന ജസ്റ്റിസ് വ്യക്തമാക്കി.
സിബിഐ ഡയറക്ടറെ നീക്കാനുള്ള ഉന്നതാധികാര സമിതിയില്‍ അംഗമായിരുന്ന സിക്രി വിവാദത്തെ തുടര്‍ന്നാണ് പദവി നിരസിച്ചത്. സ്ഥാനം ഏറ്റെടുക്കുന്നതിനായി സര്‍ക്കാരിനു നല്കിയ സമ്മതം സിക്രി പിന്‍വലിക്കുകയായിരുന്നു.
മാര്‍ച്ച് ആറിന് വിരമിക്കുന്ന സിക്രിക്ക് കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിറ്ററല്‍ ട്രൈബ്യൂണലിന്റെ (സിഎസ്എടി) പ്രസിഡന്റ് സ്ഥാനം മോഡി സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മൂലം സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് സിക്രി നിയമ വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിര്‍ണായക തീരുമാനത്തില്‍ മോഡി സര്‍ക്കാരിനൊപ്പം നിന്ന സിക്രിക്ക് സ്ഥാനം നല്‍കുന്നത് വിവാദമായിരുന്നു. വിഷയത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് സിക്രിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് ശേഷം സ്ഥാനപദവിയില്‍ രണ്ടാമത് നില്‍ക്കുന്നയാളാണ് എകെ സിക്രി.
Discussion about this post