സാധനങ്ങളുമായി ബസില്‍ കയറാന്‍ ശ്രമിച്ചു, യാത്രക്കാരന്റെ മുഖത്തടിച്ച് ബസ് കണ്ടക്ടര്‍

ചെന്നൈ: തിരുനെല്‍വേലിയില്‍ യാത്രക്കാരന്റെ മുഖത്തടിച്ച് ബസ് കണ്ടക്ടര്‍. സാധനങ്ങള്‍ അടങ്ങിയ കെട്ടുമായി ബസിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതിനാണ് കണ്ടക്ടര്‍ യാത്രക്കാരന്റെ മുഖത്തടിച്ചത്.

തിരുനെല്‍വേലി ഡിപ്പോയിലെ സേതുരാമലിംഗം ആണ് ആന്ധ്ര സ്വദേശിയെ മര്‍ദ്ദിച്ചത്. എസ്ഇറ്റിസി ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ച് വ്യാപകമായി പരാതി ഉയരുന്നതിനിടെയാണ് പുതിയ സംഭവം.

കഴിഞ്ഞയാഴ്ച മലയാളി അധ്യാപികയെ അര്‍ധരാത്രി എസ്ഇറ്റിസി ജീവനക്കാര്‍ നടുറോഡില്‍ ഇറക്കിവിട്ട സംഭവം വിവാദമായിരുന്നു.

Exit mobile version