ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. അച്ഛനും മകനും പേരക്കുട്ടിയും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച കാക്കിനാഡ ജില്ലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്.
ബത്തുല രമേശ്, ബത്തുല ചിന്നി (മകന്), ബത്തുല രാജു (കൊച്ചുമകന്) എന്നിവരാണ് കൊല്ലപ്പെട്ടത്. തലയില്‍ വെട്ടേറ്റ് കൈകളില്‍ അരിവാളുമായി രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയത്.
മുന്‍ വൈരാഗ്യവും പ്രതികളുടെ കുടുംബത്തിനെതിരെ ഇരകളുടെ കുടുംബം നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു.
Discussion about this post