രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വര്‍ധിപ്പിച്ചു. വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയാണ് വര്‍ധിപ്പിച്ചത്. 19 കിലോയുടെ സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ നേരത്തെ കൊച്ചിയില്‍ 1749 രൂപയായിരുന്ന ഒരു സിലിണ്ടറുടെ വില 1810 രൂപ 50 പൈസയായി ഉയര്‍ന്നു. അതേസമയം, ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ വര്‍ദ്ധനവില്ല.

Exit mobile version