കൊല്‍ക്കത്ത: നവവധുവിനെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ എട്ട് പേര് അറസ്റ്റില്‍. ബംഗാളിലാണ് സംഭവം. ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷമാണ് യുവതിയെ അതിക്രമിച്ചത്.
സംഭവത്തിന് പിന്നാലെ പ്രതികള്‍ ഓടിരക്ഷപ്പെട്ടിരുന്നു. കല്യാണി പോലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
തുടര്‍ന്ന് പ്രതികളായ എട്ടുപേരെയും പിടികൂടുകയായിരുന്നു. ബന്ധുക്കള്‍ വിവാഹത്തില്‍ എതിര്‍പ്പുയര്‍ത്തുകയും ദമ്പതികളെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ദമ്പതികള്‍ കാഞ്ചരപ്പാറ സ്റ്റേഷനില്‍ രാത്രി തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ലാത്തതിനാല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഇവരെ സ്റ്റേഷനില്‍ നിന്ന് പുറത്താക്കി.
പിന്നീട് റെയില്‍വേ ട്രാക്കിലൂടെ നടന്ന് പോകവെ കല്യാണി ബരാക്പൂര്‍ എക്സ്പ്രസ്വേയിലെ കാഞ്ചരപ്പാറ റെയില്‍വേ മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയില്‍ നാട്ടുകാരായ ചില യുവാക്കള്‍ യുവതിയെ ട്രാക്കിന് അരികിലുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.