റോത്തക്: ഓടുന്ന ട്രെയിനില്‍ യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചു. ഹരിയാനയിലെ റോത്തകിന് സമീപം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ട്രെയിന്‍ യാത്രക്കാരില്‍ ആരോ കയ്യില്‍ കരുതിയ പടക്കം പൊട്ടിയതിന് പിന്നാലെ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ച്് കംപാര്‍ട്ട്‌മെന്റില്‍ തീ പടര്‍ന്നു.
ഡല്‍ഹിയില്‍ നിന്ന് ജിന്ദിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് തീ പടര്‍ന്നത്. സാംപ്ല, ബഹദൂര്‍ഗഡ് എന്നിവിടങ്ങളിലൂടെയായിരുന്നു ട്രെയിന്‍ കടന്ന് പോവേണ്ടിയിരുന്നത്. വളരെ പെട്ടന്ന് തന്നെ കംപാര്‍ട്ട്‌മെന്റില്‍ പുക നിറയുകയും തീ പടരുകയുമായിരുന്നു.
നാലില്‍ അധികം യാത്രക്കാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. മറ്റ് കംപാര്‍ട്ട്‌മെന്റിലേക്ക് തീ പടരുന്നതിന് മുന്‍പ് തീ അണയ്ക്കാനായത് മൂലമാണ് വലിയ രീതിയില്‍ അപകടം ഒഴിവാക്കാനായത്.
പടക്കം പൊട്ടിയതിന് പിന്നാലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചതാണ് അഗ്‌നിബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവ സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍, ബോംബ് സ്‌ക്വാഡ് അടക്കം സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും ചെയ്തു. സള്‍ഫര്‍, പൊട്ടാസ്യം സാന്നിധ്യമാണ് അഗ്‌നിബാധയുണ്ടായ സ്ഥലത്ത് കണ്ടെത്തിയത്.