ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ കരസേനയുടെ വാഹനത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ത്തു. വാഹനവ്യൂഹത്തിലെ ആംബുലന്‍സിന് നേരെയാണ് ആക്രമണം നടന്നത്. 15 റൌണ്ട് ഭീകരര്‍ വെടിവെച്ചാണ് വിവരം. ആക്രമണം നടത്തിയ സംഘത്തിലെ ഒരു ഭീകരനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

രാവിലെ ഏഴരയോടെ കശ്മീരിലെ അഖ്‌നൂരില്‍ ജോഗ്വാനിലെ ശിവാസന്‍ ക്ഷേത്രത്തിനു സമീപമാണ് സംഭവം. ഒളിച്ചിരുന്ന ഭീകരര്‍ വാഹനത്തിനുനേരെ വിവിധ ദിശകളില്‍നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്ച ബാരാമുള്ളയിലെ ഗുല്‍മാര്‍ഗില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. രണ്ടു പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു. ഒരാഴ്ച്ചക്കിടെ അഞ്ചാമത്തെ ആക്രമണമാണിത്.

Exit mobile version