റോത്തക്: കാമുകനില്‍ നിന്ന് ഗര്‍ഭിണിയായ യുവതി വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചതിനെ തുര്‍ന്ന് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന കൊലപ്പെടുത്തി. ഹരിയാനയിലെ റോത്തകിലാണ് സംഭവം. പശ്ചിമ ദില്ലിയിലെ നാന്‍ഗ്ലോയ് സ്വദേശിയായ 19കാരിയാണ് കൊല്ലപ്പെട്ടത്. ഏഴ് മാസം ഗര്‍ഭിണിയായ 19കാരിയോട് കുഞ്ഞിനെ ഗര്‍ഭഛിദ്രം നടത്തണമെന്ന് കാമുകനും വിവാഹം ചെയ്യണമെന്ന് 19കാരിയും സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നാലെയാണ് കൊലപാതകം.
ഏഴ് മാസം ഗര്‍ഭിണിയാണെന്നും വിവാഹം ചെയ്യണമെന്നും സഞ്ജുവിനെ 19കാരി നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ കലഹവും പതിവായിരുന്നു. തിങ്കളാഴ്ച വീട്ടില്‍ നിന്ന് കുറച്ച് സാധനങ്ങളുമായി സഞ്ജുവിനെ കാണാനായി പോയ 19കാരി പിന്നെ തിരികെ വരാത്തതിനെ തുടര്‍ന്നാണ് സഹോദരന് പോലീസില്‍ പരാതിപ്പെട്ടത്.
19കാരിയെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഹരിയാനയിലെ റോത്തക്കിലെത്തിച്ച ശേഷമായിരുന്നു കൊലപാതകം. സംഭവത്തില്‍ രണ്ട് പേര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ ഒരാള്‍ക്കായി പോലീസ് പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Discussion about this post