ഡല്‍ഹിയില്‍ വായുമലിനീകരണ തോത് 300 ല്‍ എത്തിയേക്കും, മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണ തോത് വരുംദിവസങ്ങളില്‍ കൂടുതല്‍ ഗുരുതരമായേക്കുമെന്ന് മുന്നറിയിപ്പ്. ദീപാവലി ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് മുന്നറിയിപ്പ് പുറത്തുവന്നിട്ടുള്ളത്. നിലവില്‍ വായുമലിനീകരണ തോത് അല്‍പം മെച്ചപ്പെട്ട് 272ലെത്തി നില്‍ക്കുകയാണ്. എന്നാല്‍ വരുംദിവസങ്ങളില്‍ അത് 300 ന് മുകളിലെത്തുമെന്നാണ് മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

Exit mobile version