പശു റോഡിനു കുറുകെ ചാടി, സ്‌കൂട്ടര്‍ യാത്രക്കാരിയായ കോളേജ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

ചെന്നൈ: തമിഴ്‌നാട് തിരുനെല്‍വേലിയില്‍ പശു ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കോളേജ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. റോഡില്‍ തലയിടിച്ചാണ് പെണ്‍കുട്ടി വീണത്. ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല.

വഴിയരികില്‍ നിന്ന പശു അപ്രതീക്ഷിതമായി റോഡിലേക്ക് ചാടി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. രാവിലെ കോളേജിലേക്ക് പോകുമ്പോഴാണ് അപകടം.

പെണ്‍കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുനെല്‍വേലി നഗരസഭയിലെ 55ആം വാര്‍ഡിലാണ് സംഭവം. അടുത്തിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശു ഇടിച്ച് ഒരു കോടതി ജീവനക്കാരന്‍ മരിച്ചത് വലിയ പ്രതിഷേധാത്തിന് ഇടയാക്കിയിരുന്നു.

Exit mobile version