ബംഗളൂരുവില്‍ കനത്ത മഴ തുടരുന്നു, സ്‌കൂളുകളും അംഗന്‍വാടികളും അടച്ചു

ബംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബെംഗളൂരുവില്‍ സ്‌കൂളുകളും അംഗന്‍വാടികളും അടച്ചു. തിങ്കളാഴ്ചയും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നഗരത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി.

ഒക്ടോബര്‍ 20 മുതല്‍ ഒക്ടോബര്‍ 26 വരെ നഗരത്തില്‍ മേഘാവൃതമായ ആകാശവും ഇടയ്ക്കിടെയുള്ള മഴയുമുണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് മൂലം കര്‍ണടകയിലും ഇന്ത്യയുടെ മറ്റ് തീരപ്രദേശങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഒക്ടോബര്‍ 23-ഓടെ ചുഴലിക്കാറ്റായി മാറി. കൊടുങ്കാറ്റ് ഒഡീഷ-പശ്ചിമ ബംഗാള്‍ തീരങ്ങളെ ബാധിച്ചേക്കാമെന്നും മുന്നറിയിപ്പ് നല്‍കി’

Exit mobile version