ബംഗളൂരു: വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാലം ആരംഭിച്ചതോടെ പലയിടത്തും അതിശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിലും പുതുച്ചേരിയിലും ബെംഗളൂരുവിലും മഴ കനത്തിരിക്കുകയാണ്.
ചെന്നൈയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കിയ മുന്നറിയിപ്പ്. അതേസമയം, തമിഴ്‌നാട്ടില്‍ ഇരുപതോളം ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശക്തമായ മഴ കണക്കിലെടുത്ത് ചെന്നൈയിലും പുതുച്ചേരിയിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ഒക്ടോബര്‍ 18 വരെ മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ ഐടി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
തമിഴ്നാട്ടില്‍ പല നഗരത്തില്‍ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ടുണ്ട്. ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ ചെന്നൈയില്‍ നിന്നുള്ള 13 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി.
അതേസമയം, കേരളത്തിലും അതിശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിലായി ഓറഞ്ച്, യെല്ലോ അലര്‍ട്ടുണ്ട്.