ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ പുതിയ ഡയറക്‌ടർ ജനറലായി പരമേഷ് ശിവമണി ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ ഡയറക്ടര്‍ ജനറലായി പരമേഷ് ശിവമണി ചുമതലയേറ്റു. ഡല്‍ഹിയിലെ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പരമേഷ് ശിവമണി സ്ഥാനം ഏറ്റെടുത്തത്. കോസ്റ്റ് ഗാര്‍ഡിന്റെ ഇരുപത്തിയാറമത്തെ ഡയറക്ടര്‍ ജനറലാണ് അദ്ദേഹം.

അന്തരിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാലിന് പകരമായാണ് എസ് പരമേഷ് സ്ഥാനമേറ്റത്ത്. തമിഴ്‌നാട് സ്വദേശിയാണ് പരമേഷ് ശിവമണി. കോസ്റ്റ്ഗാര്‍ഡ് അഡിഷണല്‍ ഡയറക്ടര്‍ ജനറലായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് നിയമനം.

മൂന്ന് പതിറ്റാണ്ടിനിടെ ഡല്‍ഹിയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഡി ഡി ഡയറക്ടര്‍ ജനറല്‍ (ഓപ്പറേഷന്‍സ് ആന്‍ഡ് കോസ്റ്റല്‍ സെക്യൂരിറ്റി), പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ (ഓപ്പറേഷന്‍സ്), ചെന്നൈയിലെ കോസ്റ്റ് ഗാര്‍ഡ് റീജിയണല്‍ ആസ്ഥാനത്ത് (ഈസ്റ്റ്) ചീഫ് സ്റ്റാഫ് ഓഫീസര്‍ (ഓപ്പറേഷന്‍സ്) തുടങ്ങിയ പദവികളിലിരുന്നു. കോസ്റ്റ് ഗാര്‍ഡ് കിഴക്ക്, പടിഞ്ഞാറ് മേഖലകള്‍, കോസ്റ്റ് ഗാര്‍ഡ് ഈസ്റ്റേണ്‍ സീബോര്‍ഡ് എന്നിവയുടെ നേതൃ ചുമതലയും വഹിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ തത്രക്ഷക് മെഡല്‍ ലഭിച്ചിട്ടുണ്ട്.

Exit mobile version