ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ശക്തമയ മഴ. കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്നും ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ മഴ തുടരുന്നതിനാലും മൈസുരു- ബംഗളുരു ഹൈവേയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കനത്ത മഴയെ തുടര്‍ന്ന് വാഹനത്തിനുള്ളിനുള്ള ദൂരക്കാഴ്ച കുറവായതിനാല്‍ വേഗതയില്‍ വാഹനമോടിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ബംഗളുരു അര്‍ബന്‍ ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അര്‍ബന്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അംഗനവാടി, പ്രൈമറി, ഹൈസ്‌കൂളുകള്‍ക്ക് അവധി ബാധകമാണ്. കോളേജുകള്‍ക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും കനത്ത മഴ മുന്നറിയിപ്പ് നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ ആണ് അവധി പ്രഖ്യാപിച്ചത്.
കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരുവില്‍ നടക്കാനാരിക്കുന്ന നാളത്തെ ഇന്ത്യ – ന്യുസീലന്‍ഡ് ടെസ്റ്റ് മാറ്റിയേക്കും. കളിക്കാരുടെ ഇന്നത്തെ പരിശീലനം റദ്ദാക്കി. നാളെയും ബംഗളൂരു നഗരത്തില്‍ ഓറഞ്ച് അലര്‍ട്ടാണ്. അടുത്ത രണ്ട് ദിവസം നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, തമിഴ്‌നാട്ടിലും കനത്ത മഴ മുന്നറിയിപ്പാണുള്ളത്. ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ 4 വടക്കന്‍ ജില്ലകളില്‍ നാളെ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിക്കും അവധി പ്രഖ്യാപിച്ചു. മഴ കനക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്.