ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ ഗവര്‍ണറുടെ ഓഫീസ് ശുപാര്‍ശ ചെയ്തിരുന്നു.
ജമ്മുകാശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ഒരുങ്ങുന്നതിനാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. നിയുക്ത മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വരുംദിവസങ്ങളില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യും.
രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയാകുന്നത്. ജമ്മു കാശ്മീര്‍ ആറ് വര്‍ഷത്തോളമായി കേന്ദ്ര ഭരണത്തിന് കീഴിലായിരുന്നു.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ഈയടുത്ത് നടന്നത്. 2014ലാണ് ജമ്മു കാശ്മീരില്‍ ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് നടന്നത്.
Discussion about this post