മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖി ബാന്ദ്രയില്‍ വച്ച് വെടിയേറ്റ് മരിച്ചു. വയറിനും നെഞ്ചിലുമാണ് വെടിയേറ്റത്. അക്രമി സംഘത്തില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ശനിയാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം.
ബാബാ സിദ്ദിഖിയുടെ വയറിനും നെഞ്ചിലുമാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ബാബാ സിദ്ദിഖിയെ ഉടന്‍ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. ഉത്തര്‍പ്രദേശ് സ്വദേശിയും ഹരിയാന സ്വദേശിയുമാണ് അറസ്റ്റിലായത്. ഒരാള്‍ ഒളിവാലാണെന്നാണ് വിവരം.
കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടതായും ഷിന്‍ഡെ അറിയിച്ചു.എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവാണ് ബാബാ സിദ്ദിഖി.