മുംബൈ: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചതിന് പിന്നാലെ ടാറ്റ ട്രസ്റ്റ് ചെയര്‍മാനായി രത്തന്‍ ടാറ്റയുടെ സഹോദരന് നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു. മുംബൈയില്‍ ചേര്‍ന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം.
നിലവില്‍ ടാറ്റ ട്രസ്റ്റിന്റേയും ദോറാബ്ദി ടാറ്റ ട്രസ്റ്റിന്റേും ട്രസ്റ്റിയാണ്. ടാറ്റാ ട്രസ്റ്റിന്റെ കീഴിലുള്ളതാണ് ഈ രണ്ട് സ്ഥാപനങ്ങളും. സര് ദോരാബ്ജി ട്രസ്റ്റിനും രത്തന്‍ ടാറ്റ ട്രസ്റ്റിനുമായി 66 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ സണ്‍സിനുള്ളത്.
Discussion about this post