ഹരിയാന തെരഞ്ഞെടുപ്പ്; ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കോൺഗ്രസ്, പരാതി

ന്യൂഡല്‍ഹി: ഹരിയാന തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ഗുരുതര ആരോപണമുന്നയിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ. 20 സീറ്റുകളിലെ വോട്ടിങ് മെഷീനുകളിലാണ് ഹാക്കിങ് നടന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.

അതില്‍ ഏഴെണ്ണത്തിന്റെ കാര്യത്തില്‍ തെളിവുകള്‍ സമരപ്പിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വക്താവ് പവന്‍ ഖേര പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ എല്ലാ മെഷീനുകളും സീല്‍ ചെയ്ത് സുരക്ഷിതമാക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാല്‍, ദബ്‌വാലി, റെവാരി, പാനിപ്പത്ത് സിറ്റി, ഹോദല്‍, കല്‍ക്ക, നര്‍നൗള്‍ എന്നിവിടങ്ങളില്‍ ഹാക്ക് ചെയ്തതിന്റെ തെളിവുകള്‍ പാര്‍ട്ടി സമരപ്പിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Exit mobile version