ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മകളെ തട്ടികൊണ്ടുപോകുമെന്ന ഇ-മെയില്‍ സന്ദേശത്തിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു അരവിന്ദ് കെജരിവാളിന്റെ മകളെ തട്ടികൊണ്ടു പോകുമെന്ന രീതിയില്‍ അജ്ഞാത സന്ദേശം വന്നത്.
അതേസമയം, അജ്ഞാത ഇ-മെയില്‍ സന്ദേശം അയച്ച വ്യക്തിക്കെതിരെ തിരിച്ചറിയല്‍ നടപടിക്കായ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
”മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അജ്ഞാതമായ ഒരു ഇ-മെയില്‍ സന്ദേശം ലഭിച്ചു.’ഞങ്ങള്‍ നിങ്ങളുടെ മകളെ തട്ടികൊണ്ടുപോകും. അവളെ സംരക്ഷിക്കാന്‍ കഴിയുന്നതൊക്കെ താങ്കള്‍ക്ക് ചെയ്യാം”. ഇതായിരുന്നു ആ സന്ദേശം.
സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്കകം ഡിസിപി ഈ വിവരം അറിയിച്ചു. പിന്നീട് ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്കും വിവരം അറിയിച്ചു. പെട്ടെന്ന് തന്നെ പട്നായിക് സൈബര്‍സെല്ലില്‍ വിളിച്ച് അന്വേഷിക്കുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്ന് തന്നെ ഡല്‍ഹി പോലീസ് കെജരിവാളിന്റെ മകള്‍ക്ക് വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥനെ നിയോഗിച്ചു.
കെജരിവാളിനെതിരെ മുന്‍പും ഇത്തരത്തിലുള്ള ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. സെക്രട്ടറിയേറ്റില്‍ വച്ച് മുന്‍പ് കെജറിവാളിനു നേരെ മുളകുപൊടി എറിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്.
Discussion about this post