കാർ കേടുപാടുകളോടെ പാലത്തിന് സമീപം, പ്രമുഖ വ്യവസായി മുംതാസ് അലിയെ കാണാനില്ല

മംഗളൂരു:പ്രമുഖ വ്യവസായി മുംതാസ് അലിയെ കാണാനില്ല. കർണാടകയിൽ വച്ചാണ് മുംതാസ് അലിയെ കാണാതായത്. ഇദ്ദേഹത്തിന്റെ ബിഎംഡബ്ല്യൂ കാർ കേടുപാടുകളോടെ മംഗളൂരുവിലെ കുളൂർ പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

കർണാടകയിലെ പ്രമുഖ വ്യവസായിയും ജനതാദൾ(എസ്) എംഎൽഎ ബിഎം ഫാറൂഖിന്റെയും മുൻ കോൺ​ഗ്രസ് എംഎൽഎ മൊഹിയുദ്ദീൻ ബാവയുടേയും സഹോദരനുമാണ് കാണാതായ മുംതാസ് അലി.

കാ‍ർ അപകടത്തിൽപ്പെട്ടതായി അറിഞ്ഞ്, അദ്ദേഹത്തിന്റെ മകളാണ് പൊലീസിൽ വിവരമറിയിച്ചതെന്നും മംഗളൂരു കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. വീട്ടിൽ നിന്ന് ഞായറാഴ്ച പുലർച്ചയോടെയാണ് അദ്ദേഹം ഇറങ്ങിയത്.

ശേഷം നഗരത്തിൽ ഇദ്ദേഹം കറങ്ങിയതായി തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒടുവിൽ പുലർച്ചെ അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂർ പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് സമീപം കാർ നിർത്തിയിട്ടുണ്ടവ്

കാര്‍ നിര്‍ത്തി ഇദ്ദേഹം പുഴയിലേക്ക് ചാടിയതാണോ എന്ന സംശമാണ് പൊലീസിനുള്ളത്.

Exit mobile version