ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു, വന്‍ അപകടം ഒഴിവായി

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. മസ്‌കറ്റില്‍ നിന്ന് 146 യാത്രക്കാരുമായി വന്ന ഒമാന്‍ എയര്‍വെയ്‌സ് വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ചെന്നൈ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

ഇന്നലെ വൈകിട്ട് 5.30ന് ചെന്നൈയിലെത്തിയ വിമാനത്തിന്റെ പിന്നിലെ ടയറുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. വിമാനം പാര്‍ക്ക് ചെയ്തതിന് ശേഷമുള്ള പരിശോധനയിലാണ് ടയറിലെ കേടുപാട് ശ്രദ്ധയില്‍പ്പെട്ടത്.

ഡല്‍ഹിയില്‍ നിന്നോ മുംബൈയില്‍ നിന്നോ പുതിയ ടയര്‍ എത്തിക്കും. ലഭ്യമല്ലെങ്കില്‍ മസ്‌കറ്റില്‍ നിന്നും വിമാനത്തില്‍ കൊണ്ടുവരും. അതേസമയം, വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കി. യാത്രക്കാരെ വിവിധ ഹോട്ടലുകളിലായി താമസിപ്പിച്ചിരിക്കുകയാണ്.

Exit mobile version