ബെംഗളൂരു: കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ പ്രേതം ശല്യപ്പെടുത്തുന്നുവെന്ന് കാണിച്ച് കൊലക്കേസ് പ്രതിയായ കന്നഡ സൂപ്പര്‍താരം ദര്ശന് തൂഗുദീപ പരാതിയുമായി ജയില്‍ ആധികൃതരെ സമീപിച്ചു. ഇതേ തുടര്‍ന്ന് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും, ജയില്‍ മാറ്റം വേണമെന്നുമാണ് ദര്ശന് ആവശ്യപ്പെടുന്നത്.
ദര്ശന് പലപ്പോഴും രാത്രി ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ബഹളം വച്ചതായി ജയില്‍ അധികൃതര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് ദര്ശന് പുക വലിക്കുന്നതിന്റെയും ആരാധകനുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിന്റെയും ദൃശ്യം പുറത്ത് വന്നിരുന്നു.
ഗുരുതരമായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ ഏഴ് ജയില്‍ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി ആഭ്യന്തരവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദര്‍ശനെ ജയില്‍ മാറ്റിയിരിക്കുന്നത്.
ഇതിന് പിന്നാലെയാണ് ദര്‍ശന്റെ പുതിയ പരാതി. അതേസമയം ദര്ശന് ജാമ്യം അനുവദിക്കണം എന്ന ഹര്‍ജി കോടതി ഒക്ടോബര്‍ എട്ടിലേക്ക് മാറ്റി. ദര്‍ശന്റെ അഭിഭാഷകന് സി.വി.നാഗേഷ് ബെംഗളൂരു 57-ാം സി.സി.എച്ച് കോടതിയില്‍ ജാമ്യത്തിനായി വാദിച്ചെങ്കിലും പ്രൊസിക്യൂഷന് ഇതിന് മറുവാദത്തിന് സമയം ചോദിച്ചതോടെയാണ് കോടതി ജാമ്യ ഹര്‍ജി മാറ്റിയത്.
Discussion about this post