സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്, രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാവണമെന്ന് പുണെ കോടതി, സമന്‍സ് അയക്കും

ന്യൂഡല്‍ഹി: സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് പുണെ പ്രത്യേക കോടതി.

ഇനി കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ 23 നാണ് അന്നേദിവസം രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണം എന്നാവശ്യപെട്ട് സമന്‍സ് അയക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

ഏപ്രിലിലാണ് സവര്‍ക്കറിന്റെ കൊച്ചുമകന്‍ സത്യകി സവര്‍ക്കര്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. 2023 മാര്‍ച്ച് 5ന് ലണ്ടനില്‍ ഓവര്‍സീസ് കോണ്‍ഗ്രസില്‍ നടത്തിയ പരാമര്‍ശമാണ് രാഹുലിനെ കേസിലേക്ക് എത്തിച്ചത്.

രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ എന്ന കുടുംബപ്പേര് അപകീര്‍ത്തിപ്പെടുത്താനും കുടുംബത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താനും ശ്രമിക്കുന്നുവെന്നും നിയമപ്രകാരം വിചാരണ ചെയ്യണമെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമായിരുന്നു സത്യകിയുടെ ഹര്‍ജ്ജി.

Exit mobile version