ചെന്നൈ: ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്യവെ പുറത്തേക്ക് തെന്നി വീണ് യാത്രക്കാരന് മരിച്ചു. തമിഴ്നാട് കടലൂര്‍ സ്വദേശിയായ ബാലമുരുകന് (24) ആണ് മരിച്ചത്. ട്രെയിനിന്റെ പടിയിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കാല് തെന്നി പ്ലാറ്റ്ഫോമിനും ട്രാക്കിനും ഇടയിലേക്ക് വീഴുകയായിരുന്നു. വൈഗ എക്സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലാണ് അപകടം സംഭവിച്ചത്.
ഉച്ചയ്ക്ക് 2.30 ഓടെ ട്രെയിന്‍ സൈദാപേട്ട സ്റ്റേഷന് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ബാലമുരുകന് മരണപ്പെട്ടു. വിവരമറിഞ്ഞ് റെയില്‍വേ പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോര്ട്ടത്തിമന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.