ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. എട്ട് സ്‌കൂളുകള്‍ക്ക് നേരെയാണ് ഇന്ന് ഭീഷണിയുണ്ടായത്. ഇ-മെയിലിലൂടെയാണ് സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ പരിശോധന നടക്കുകയാണ്. ബോംബ് സ്‌ക്വാഡും സ്നിഫര്‍ നായകളും സ്ഥലത്തെത്തിയിട്ടുണ്ട്.