പൂനെ ഹെലികോപ്റ്റര്‍ അപകടം; മരിച്ചവരില്‍ മലയാളിയും,അന്വേഷണം

പൂനെ: പൂനെയിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഒരു മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാര്‍ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള.

ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷന്റെ ഹെലികോപ്ടറാണ് തകര്‍ന്നത്. രാവിലെ 7.30ന് ഓക്സ്ഫോര്‍ഡ് ഗോള്‍ഫ് ക്ലബിന്റെ ഹെലിപാഡില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. പ്രദേശത്ത് അപ്പോഴുണ്ടായിരുന്ന മൂടല്‍മഞ്ഞ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിമഗനം.

എംപിയും എന്‍സിപി നേതാവുമായ സുനില്‍ തത്കരക്ക് സഞ്ചരിക്കാനായി മുംബൈയിലെ ജുഹുവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

Exit mobile version