ന്യൂഡല്‍ഹി: അമിത വേഗതയിലെത്തിയ കാറിന്റെ വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിന് പോലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി. ഡല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിളായ സന്ദീപ്(30) ആണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിറങ്ങിയപ്പോഴാണ് ദാരുണമായ ആക്രമണമുണ്ടായത്.
പോലീസ് സ്റ്റേഷനില്‍ നിന്നും ബൈക്കില്‍ പട്രോളിംഗ് നടത്തവെ നംഗ്ലോയ് ഏരിയയില്‍ ഒരു വാഗണ്‍ ആര് കാര്‍ അമിത വേഗതിയില്‍ പോകുന്നത് സന്ദീപിന്റെ ശ്രദ്ധയില്‍പ്പെട്ടു. വാഹനം വേഗത കുറച്ച് പോകാന്‍ സന്ദീപ് ആവശ്യപ്പട്ടു. ഇതോടെ പ്രകോപിതരായ കാര്‍ യാത്രികള്‍ സന്ദീപിന്റെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.