വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളാകുന്നവര്‍ക്ക് പ്രസവാവധി പ്രഖ്യാപിച്ചു

ഒഡിഷ: വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളാകുന്ന ജീവനക്കാര്‍ക്ക് പ്രസവാവധി പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍. പുതിയ നയമനുസരിച്ച്, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ വാടക ഗര്‍ഭധാരണത്തിലൂടെ അമ്മമാരാകുന്ന സ്ത്രീകള്‍ക്ക് 180 ദിവസത്തെ പ്രസവാവധിയും പുരുഷ ജീവനക്കാര്‍ക്ക് 15 ദിവസത്തെ പാറ്റേണിറ്റി അവധിയും ലഭിക്കും.

ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്, ‘കമ്മീഷനിംഗ് അമ്മമാര്‍’ എന്ന് വിളിക്കപ്പെടുന്ന, വാടക ഗര്‍ഭധാരണത്തിലൂടെ അമ്മമാരാകുന്ന സംസ്ഥാന വനിതാ ജീവനക്കാര്‍ക്ക് 180 ദിവസത്തെ പ്രസവാവധിക്ക് അര്‍ഹതയുണ്ട് എന്നാണ്.

ഈ വര്‍ഷം ജൂണില്‍, വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രസവ, രക്ഷാകര്‍തൃ അവധി ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഒഡിഷ സര്‍ക്കാരും സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

Exit mobile version