കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് സമീപം രാജവെമ്പാല; ഓടിവന്ന് ആക്രമിച്ച് കൊന്ന് കുട്ടികളുടെ ജീവന്‍ രക്ഷിച്ച് പിറ്റ് ബുള്‍ നായ

ലഖ്‌നൗ: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ അടുത്തെത്തിയ രാജവെമ്പാലയെ ആക്രമിച്ച് കൊന്ന് പിറ്റ് ബുള്‍ നായ.
വീട്ടുജോലിക്കാരിയുടെ മക്കള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് വീട്ടുവളപ്പില്‍ രാജവെമ്പാല എത്തിയത്. കുട്ടികള്‍ പേടിച്ച് കരയുന്നത് കേട്ട് ജെന്നി എന്ന പിറ്റ് ബുള്‍ പാഞ്ഞെത്തി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ ശിവഗണേഷ് കോളനിയിലാണ് സംഭവം.

കെട്ടിയിട്ട സ്ഥലത്തു നിന്ന് തുടലുപൊട്ടിച്ചാണ് ജെന്നി പാഞ്ഞെത്തിയത്. എന്നിട്ട് രാജവെമ്പാലെ കടിച്ചുകുടഞ്ഞു. പാമ്പുമായി അഞ്ച് മിനിറ്റോളം അത് പോരാട്ടം തുടര്‍ന്നു. ഒടുവില്‍ പിടഞ്ഞു പിടഞ്ഞ് പാമ്പിന്റെ ജീവന്‍ ഇല്ലാതായെന്ന് ഉറപ്പാക്കിയ ശേഷമേ കടി വിട്ടുള്ളൂ. ഇതിന് മുന്‍പും ജെന്നി പാമ്പിനെ കൊന്ന് ജീവന്‍ രക്ഷിച്ചിട്ടുണ്ടെന്ന് ഉടമ പറഞ്ഞു. പറയുന്നത്.

സംഭവം നടക്കുമ്പോള്‍ പഞ്ചാബ് സിംഗ് വീട്ടിലുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ മകനും കൊച്ചുമക്കളും ഉണ്ടായിരുന്നു. പാമ്പ് വീട്ടില്‍ കയറിയിരുന്നെങ്കില്‍ എന്തും സംഭവിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. വീട് വയലിന് അരികെ ആയതിനാല്‍ മുന്‍പും മഴക്കാലത്ത് പാമ്പിനെ കണ്ടിട്ടുണ്ട്. കണ്ടപ്പോഴൊക്കെ പിറ്റ് ബുള്‍ പാമ്പിനെ കൊന്നിട്ടുണ്ടെന്നാണ് പഞ്ചാബ് സിംഗ് പറയുന്നത്.

Exit mobile version