കുട്ടികളിട്ട ഓണപ്പൂക്കളം ചവിട്ടി അലങ്കോലമാക്കി, യുവതിക്കെതിരെ കേസ്, സംഭവം ബംഗളൂരുവില്‍

case|bignewslive

ബംഗളൂരു: ഓണപ്പൂക്കളം ചവിട്ടി അലങ്കോലമാക്കിയ യുവതിക്കെതിരെ കേസെടുത്ത് പോലീസ്. ബംഗളൂരുവിലാണ് സംഭവം. പത്തനംതിട്ട സ്വദേശിയായ സിമി നായര്‍ക്കെതിരെയാണ് കേസ്.

സമ്പിഗെഹള്ളി പൊലീസാണ് കേസെടുത്തത്. തന്നിസാന്ദ്ര അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിലാണ് കേസ്. കുട്ടികളുടെ നേതൃത്വത്തില്‍ ശനിയാഴ്ച മൊണാര്‍ക്ക് സെറിനിറ്റി അപ്പാര്‍ട്‌മെന്റില്‍ ഓണാഘോഷത്തിന്റെ ഭാഗമായാണ് പൂക്കളം ഒരുക്കിയത്.

പുലര്‍ച്ചെ നാല് മണിക്കാണ് പൂക്കളം പൂര്‍ത്തിയാക്കിയത്. പൂക്കളം പൂര്‍ത്തിയായതിന് പിന്നാലെ നിമിഷങ്ങള്‍ക്കകം യുവതി പൂക്കളം നശിപ്പിക്കുകയായിരുന്നു. ശേഷം കോമണ്‍ ഏരിയയില്‍ പൂക്കളം ഇട്ടതു ചോദ്യം ചെയ്യുകയും ചെയ്തു.

തടയാന്‍ ശ്രമിച്ചവരെ സിമി നായര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. സംഘര്‍ത്തെ തുടര്‍ന്നു ഓണ സദ്യ പാര്‍ക്കിങ് ബേയിലേക്ക് മാറ്റിയതായി അസോസിയേഷന്‍ വ്യക്തമാക്കി. ഏഴ് വര്‍ഷമായി മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്.

Exit mobile version