‘പൂക്കളം വീട്ടില്‍ കൊണ്ട് പോയി ഇട്’ ; ബംഗളൂരുവിലെ അപാര്‍ട്ട്‌മെന്റില്‍ കുട്ടികളിട്ട പൂക്കളം നശിപ്പിച്ച് മലയാളി യുവതി; രൂക്ഷ വിമര്‍ശനം, വീഡിയോ

ബംഗളൂരു: ബംഗളൂരുവിലെ അപാര്‍ട്ട്‌മെന്റില്‍ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ ഒരുക്കിയ പൂക്കളം നശിപ്പിച്ച് മലയാളി യുവതി. ബംഗളൂരു തനിസാന്ദ്ര മൊണാര്‍ക്ക് സറെനിറ്റി അപ്പാര്‍ട്മെന്റ് കോംപ്ലക്സിലാണ് സംഭവം. സിമി നായര്‍ എന്ന യുവതിയാണ് ഫ്ളാറ്റിന്റെ കോമണ്‍ ഏരിയയില്‍ കുട്ടികളിട്ട പൂക്കളം നശിപ്പിച്ചത്.

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചു. യുവതിയുടെ നടപടി ഫ്ളാറ്റിലെ മറ്റുള്ളവര്‍ ചോദ്യംചെയ്യുന്നതും ഇവര്‍ തര്‍ക്കിക്കുന്നതും വീഡിയോയയില്‍ കാണാം. കോമണ്‍ ഏരിയയില്‍ പൂക്കളമിടേണ്ടെന്നും സ്വന്തം ഫ്ളാറ്റിന് മുന്നില്‍ തയ്യാറാക്കാനും യുവതി ആവശ്യപ്പെടുന്നു. തുടര്‍ന്ന് പൂക്കളത്തിന്റെ ഒരു ഭാഗത്ത് ചവിട്ടിയത് ചോദ്യംചെയ്തപ്പോള്‍ പൂര്‍ണ്ണമായും അതിന് മുകളില്‍ കയറി നിന്നു.

ബൈലോപ്രകാരം കോമണ്‍ ഏരിയയില്‍ പൂക്കളമിടാന്‍ പാടില്ലെന്നടക്കമാണ് യുവതി വാദിക്കുന്നത്. വീഡിയോ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമാണ് യുവതിക്ക് നേരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.

Exit mobile version