ന്യൂഡല്‍ഹി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായി മാറിയിരിക്കെ കേരളത്തിലെത്തി പരാതിക്കാരില്‍ നിന്ന് മൊഴിയെടുക്കാന്‍ നീക്കവുമായി ദേശീയ വനിതാ കമ്മീഷന്.
സംസ്ഥാന സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ നീക്കം. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വനിതാ കമ്മീഷന് അംഗങ്ങള്‍ കേരളത്തിലെത്തി പരാതിക്കാരില്‍ നിന്ന് മൊഴിയെടുക്കും. സന്ദര്‍ശനം ഉടന്‍ ഉണ്ടാകുമെന്ന് ദേശീയ വനിതാ കമ്മീഷന് അറിയിച്ചു. കൂടുതല്‍ പരാതി ഉള്ളവര്‍ക്ക് നേരിട്ട് സമീപിക്കാമെന്നും ദേശീയ വനിതാ കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post