ബംഗളൂരു: യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജിലൊളിപ്പിച്ച നിലയില്‍. ബംഗളൂരുവിലെ വയലിക്കാവില്‍ വിനായക നഗറിലാണ് നടുക്കുന്ന സംഭവം.
വിനായക നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന 29 വയസ്സുകാരി മഹാലക്ഷ്മി നീലമംഗല എന്ന യുവതിയെയാണ് കൊല്ലപ്പെട്ടത്.
യുവതിയുടെ മൃതദേഹം വെട്ടി നുറുക്കി 30 കഷ്ണങ്ങളാക്കിയാണ് ഫ്രിഡ്ജിനുള്ളില് ഒളിപ്പിച്ചത്.
അടച്ചിട്ട വീട്ടില്‍ നിന്ന് രണ്ട് ദിവസത്തോളമായി ദുര്‍ഗന്ധം വരുന്നെന്ന് അയല്‍ക്കാര്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെ യുവതിയുടെ കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
പിന്നാലെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഹേമന്ത് ദാസ് എന്നയാളാണ് യുവതിയുടെ ഭര്‍ത്താവ്. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട
Discussion about this post