ജോലി സമ്മര്‍ദ്ദം, ഐടി ജീവനക്കാരന്‍ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കി

death|bignewslive

ചെന്നൈ: ചെന്നൈയില്‍ ഐടി ജീവനക്കാരനായ മുപ്പത്തെട്ടുക്കാരന്‍ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കി. ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം.

തേനി സ്വദേശിയായ കാര്‍ത്തികേയനാണ് ജീവനൊടുക്കിയത്. കാര്‍ത്തികേയന്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നെന്നും ജോലി സ്ഥലത്തുനിന്ന് കടുത്ത സമ്മര്‍ദ്ദം നേരിടുന്നതായി പരാതിപ്പെട്ടിരുന്നുവെന്നും പോലീസ് പറയുന്നു.

ശരീരത്തില്‍ ഇലക്ട്രിക് വയര്‍ ഘടിപ്പിച്ച് സ്വയം ഷോക്കേല്‍പ്പിച്ചാണ് ആത്മഹത്യചെയ്തത്. കാര്‍ത്തികേയന് ഭാര്യയും രണ്ടു മക്കളുമുണ്ട്. സംഭവത്തില്‍ കേസെടുത്ത പോലീസ് പല്ലാവരത്തെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചു.

Exit mobile version